Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Historical Exhibition

Wayanad

ച​രി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി

ക​ൽ​പ്പ​റ്റ: എ​ൻ​എം​എ​സ്എം ഗ​വ.​കോ​ള​ജി​ലെ ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൈ​തൃ​ക മ്യൂ​സി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര​പ്ര​ദ​ർ​ശ​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സു​ബി​ൻ പി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​രി​ത്ര വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​വ​സ്തു​ക്ക​ൾ, അ​പൂ​ർ​വ വ​സ്തു​ക്ക​ൾ, രേ​ഖ​ക​ൾ, നാ​ണ​യ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പൈ​തൃ​ക​ത്തെ അ​ടു​ത്ത​റി​യു​ന്ന​തി​നും സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സ്‌​സി​ലാ​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up